പ്രളയകാരണം ഡാം തുറന്നുവിട്ടതിലെ അപാകതയാണെന്നു അമിക്കസ് ക്യൂറി റിപ്പോർട്ട്

കൊച്ചി: സംസ്ഥാനത്ത് പ്രളയമുണ്ടാക്കിയത് ഡാമുകൾ തുറന്നുവിട്ടതിലെ അപാകതയാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോർട്ട്. കേരളത്തിലെ മിക്ക ജില്ലകളിലെയും ജനങ്ങളെ ബാധിച്ച വെള്ളപ്പൊക്കം മനുഷ്യനിർമിതമാണ് എന്നു വ്യക്തമാക്കിക്കൊണ്ടാണ് ഇന്നലെ അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇക്കാര്യത്തിൽ വിശദമായ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ നടപടിയുണ്ടാകണമെന്നും അമിക്കസ് ക്യൂറി സർക്കാരിനു സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു.

പ്രളയമുണ്ടായതു സർക്കാരിന്റെ അപക്വമായ ഇടപെടൽ കൊണ്ടാണെന്നും സർക്കാർ സംവിധാനങ്ങൾക്കു തെറ്റുപറ്റിയിട്ടുണ്ടെന്നും ഇതു പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു 16 ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ കോടതിയെ സഹായിക്കുന്നതിനു വേണ്ടിയാണ് അഭിഭാഷകൻ ജേക്കബ് പി. അലക്സിനെ അമിക്കസ് ക്യൂറിയായി കോടതി നിയോഗിച്ചത്. പരാതികൾ പരിഗണിച്ചു വിശദമായ പഠനങ്ങൾക്കുശേഷമാണ് ജേക്കബ് പി. അലക്സ് ഇന്നലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *