450 പേരുടെ മരണത്തിനു മുഖ്യമന്ത്രി മറുപടി പറയണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ കേരളത്തെ മുക്കിയ പ്രളയത്തിനു കാരണമായത് അണക്കെട്ടുകള്‍ തുറക്കുന്നതിലെ പാളിച്ചയാണെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ആയുധമാക്കി പ്രതിപക്ഷം.പ്രളയത്തിൽ മരിച്ച 450 പേരുടെ ജീവന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ കാരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പറഞ്ഞതു ശരിയാണെന്നു തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിനു കാരണക്കാരായവർക്ക് ഭരണത്തിൽ തുടരാൻ അവകാശമില്ലെന്നും നരഹത്യയ്ക്ക് കേസെടുക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *