നാലു പേർ കൂടി നാമനിർദേശ പത്രിക നൽകി;  ജില്ലയിൽ ആകെ പത്രികകൾ 13 ആയി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി ഇന്നലെ നാലു പേർ കൂടി നാമനിർദേശ പത്രിക നൽകി. തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി ശശി തരൂരും ആറ്റിങ്ങൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി അടൂർ പ്രകാശും ജില്ലാ കളക്ടർ ഡോ. കെ. വാസുകിക്ക് പത്രിക സമർപ്പിച്ചു. ആറ്റിങ്ങലിൽ പി.ഡി.പി. സ്ഥാനാർഥിയായി മാഹീൻ മുഹമ്മദ് പത്രിക നൽകി. സ്വതന്ത്ര സ്ഥാനാർഥിയായി അനിതയും പത്രിക നൽകിയിട്ടുണ്ട്.
ഇതോടെ, തെരഞ്ഞെടുപ്പിൽ ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി പത്രിക സമർപ്പിച്ചവരുടെ എണ്ണം 13 ആയി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എട്ടും ആറ്റിങ്ങലിൽ അഞ്ചും പേരാണ് ഇതുവരെ പത്രിക നൽകിയത്. ഏപ്രിൽ നാലു വരെയാണ് നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നത്.
പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ടു മൂന്നു വരെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് നാമനിർദേശ പത്രികകൾ സമർപ്പിക്കാം. വരണാധികാരിയുടെ അഭാവത്തിൽ സ്പെസിഫൈഡ് എ.ആർ.ഒമാരായി നിശ്ചയിച്ചിട്ടുള്ള സബ് കളക്ടർ കെ. ഇമ്പശേഖറിനും (തിരുവനന്തപുരം ലോക്സഭാ മണ്ഡലം) റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ മോൻസി പി. അലക്സാണ്ടറിനും (ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം) പത്രികകൾ സമർപ്പിക്കാം. അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. എട്ടു വരെ പത്രികകൾ പിൻവലിക്കാം.
ടെൻഡർ ക്ഷണിച്ചു
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിനായി തിരുവനന്തപുരം ജില്ലയിൽ ഏപ്രിൽ മാസത്തിൽ നടത്തുന്ന വിവിധ പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു. സോഷ്യൽ മീഡിയ ക്യാംപെയ്ൻ, വിഡിയോകൾ, എഫ്.എം. റേഡിയോയിലൂടെയുള്ള ബോധവത്കരണം, തിയേറ്ററുകളിൽ നൽകേണ്ട പരസ്യങ്ങൾ, സഞ്ചരിക്കുന്ന വിഡിയോ വാളുകൾ തുടങ്ങിയവയ്ക്കായാണ് ടെൻഡർ ക്ഷണിക്കുന്നത്. പൂരിപ്പിച്ച ടെൻഡറുകൾ ഏപ്രിൽ രണ്ടിനു വൈകിട്ട് അഞ്ചു വരെ വട്ടിയൂർക്കാവ് ദാരിദ്യ ലഘൂകരണ വിഭാഗം യൂണിറ്റിലുള്ള എം.എൻ.ആർ.ഇ.ജി.എസ്. പ്രോഗ്രാം കോ-ഓർഡിനേറ്ററുടെ ഓഫിസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9447367585, 0471 – 2360122.
വൈദ്യുതി മുടങ്ങും
പുത്തൻചന്ത ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പൊലീസ് ഗ്രൗണ്ട്, ഊറ്റുകുഴി, രാജാജി നഗർ, പനവിള എന്നിവിടങ്ങളിൽ ഇന്ന് (ഏപ്രിൽ 02) രാവിലെ 6.30 മുതൽ വൈകിട്ട് മൂന്നു വരെയും മണക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കമലേശ്വരം, ആര്യൻകുഴി, ശാന്തി ഗാർഡൻസ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറു വരെയും വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി        നാമനിർദേശ പത്രിക സമർപ്പിച്ച ശശി തരൂർ
പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ
പേര് – ശശി തരൂർ
Ø കൈവശമുള്ള പണം – 25,000 രൂപ
Ø ബാങ്ക് നിക്ഷേപം – 5,88,93,996 രൂപ
Ø മറ്റു നിക്ഷേപങ്ങൾ – 15,32,66,871
Ø വാഹനങ്ങൾ – മാരുതി സിയാസ് (2016 മോഡൽ, ആറു ലക്ഷം രൂപ മതിപ്പു വില)
Ø ഫിയറ്റ് ലിനിയ (2009 മോഡൽ, 75,000 രൂപ മതിപ്പ്)
Ø സ്വർണം – 1142 ഗ്രാം (മതിപ്പു വില 38,01,718 രൂപ)
Ø ക്രിമിനൽ കേസുകൾ – മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ടു കേസുകൾ
Ø ജോലി – സാമൂഹ്യപ്രവർത്തനം
Ø ജംഗമ ആസ്തികളുടെ ആകെ മൂല്യം – 34,00,22,585 രൂപ
Ø സ്ഥാവര ആസ്തി ആകെ മൂല്യം – 1,00,00,000 രൂപ
Ø സ്വയാർജിത സ്ഥാവര വസ്തുക്കളുടെ വാങ്ങിയ വില – 45,00,000 രൂപ
Ø സ്വയാർജിത ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില – 95,00,000 രൂപ
Ø പിന്തുടർച്ചയായി കിട്ടിയ ആസ്തിയുടെ ഏകദേശ നടപ്പു കമ്പോള വില – 5,00,000 രൂപ
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയായി
നാമനിർദേശ പത്രിക സമർപ്പിച്ച അടൂർ പ്രകാശ്  പത്രികയ്‌ക്കൊപ്പം സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ
പേര് – അടൂർ പ്രകാശ്
 കൈവശമുള്ള പണം – 14250 രൂപ
ഭാര്യയുടെ കൈവശമുള്ള പണം – 6500 രൂപ
ബാങ്ക് നിക്ഷേപം – 18,58,682 രൂപ
 ഭാര്യയുടെ ബാങ്ക് നിക്ഷേപം – 6,89,126 രൂപ
 മറ്റു നിക്ഷേപങ്ങൾ – 2,19,77,709 രൂപ
 ഭാര്യയുടെ പേരിലുള്ള മറ്റു നിക്ഷേപങ്ങൾ – 5,15,554 രൂപ
 സ്വർണം – ഇല്ല
 ഭാര്യയുടെ കൈവശമുള്ള സ്വർണം – 950 ഗ്രാം (19 ലക്ഷം രൂപ മതിപ്പുള്ളത്)
 ആശ്രിതന്റെ കൈവശമുള്ള സ്വർണം – 300 ഗ്രാം (ആറു ലക്ഷം രൂപ മതിപ്പുള്ളത്)
 വാഹനം – ഇന്നോവ കാർ (2008 മോഡൽ, നാലു ലക്ഷം രൂപ മതിപ്പുള്ളത്), ബൊലേറോ ജീപ്പ് (2006 മോഡൽ, രണ്ടു ലക്ഷം രൂപ മതിപ്പുള്ളത്)
 ഭാര്യയുടെ പേരിലുള്ള വാഹനം – ഇന്നോവ ക്രിസ്റ്റ കാർ (2016 മോഡൽ, 21,15,798 രൂപ വിലമതിപ്പുള്ളത്)
 ജംഗമ ആസ്തികളുടെ ആകെ മൂല്യം – 3,90,33,185 രൂപ
 ഭാര്യയുടെ പേരിലുള്ള ജംഗമ ആസ്തികളുടെ ആകെ മൂല്യം – 1,31,53,839 രൂപ
 ആശ്രിതന്റെ പേരിലുള്ള ജംഗമ ആസ്തികളുടെ ആകെ മൂല്യം – 2,65,56,215 രൂപ
 സ്ഥാവര ആസ്തി ആകെ മൂല്യം – 3,89,86,849 രൂപ
ഭാര്യയുടെ പേരിലുള്ള സ്ഥാവര ആസ്തികളുടെ ആകെ മൂല്യം – 72,41,975 രൂപ
 ആശ്രിതന്റെ പേരിലുള്ള സ്ഥാവര ആസ്തികളുടെ ആകെ മൂല്യം – 1,97,03,610 രൂപ
 ആകെ ആസ്തി – 7,80,20,034 രൂപ
 ഭാര്യയുടെ പേരിലുള്ള ആകെ ആസ്തി – 2,03,95,814 രൂപ
 ആശ്രിതന്റെ പേരിലുള്ള ആകെ ആസ്തി – 4,62,59,825 രൂപ
 ക്രിമിനൽ കേസുകൾ – ഏഴ് എണ്ണം
1. ലൈംഗിക ചുവയോടെ സംസാരിച്ചതിനും ലൈംഗിക അതിക്രമത്തിന്റെയും പേരിൽ
2. പത്തനംതിട്ട കളക്ടറേറ്റിനു മുന്നിലെ സത്യാഗ്രഹ സമരത്തിന്റെ പേരിൽ
3. വർക്കല പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച്
4. ശബരിമല വിഷയത്തിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിന്
5. കോന്നിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന്
6. കോഴിക്കോട് ഓമശേരിയിൽ റേഷൻ മൊത്തവിതരണ കേന്ദ്രം അനുവദിച്ചതിലെ ക്രമക്കേട്
7. നെൽവയൽ – തണ്ണീർത്തട നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസ്
 വിജിലൻസ് കേസുകൾ – 2

Leave a Reply

Your email address will not be published. Required fields are marked *