തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള
പരിശീലനത്തിന് നാളെ (ഏപ്രിൽ 01) തുടക്കം
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം നാളെ ആരംഭിക്കും. പ്രിസൈഡിങ് ഓഫിസർമാരും ഒന്നാം പോളിങ് ഓഫിസർമാരുമാണ് ഏപ്രിൽ നാലു വരെ നടക്കുന്ന ആദ്യഘട്ട പരിശീലനത്തിൽ പങ്കെടുക്കുന്നത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന പരിശീലനത്തിനായി മാസ്റ്റർ ട്രെയ്‌നർമാരെയും നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ ഇലക്ഷൻ ഓഫിസർ ഡോ. കെ. വാസുകി അറിയിച്ചു.
വർക്കല നിയോജക മണ്ഡലത്തിലെ പരിശീലന പരിപാടി വർക്കല ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് നടക്കുന്നത്. ആറ്റിങ്ങൽ – ആറ്റിങ്ങൽ ഗവൺമെന്റ് കോളജിലെ കൊമേഴ്‌സ് സെമിനാർ മെയിൻ ഹാൾ, ചിറയിൻകീഴ് – ആറ്റിങ്ങൽ ഗവൺമെന്റ് കോളജിലെ എഡ്യൂസാറ്റ് സെമിനാർ ഹാൾ, സയൻസ് ബ്ലോക്ക് എന്നിവിടങ്ങളിൽ, നെടുമങ്ങാട് – നെടുമങ്ങാട് മുനിസിപ്പൽ ടൗൺ ഹാൾ, വാമനപുരം – നെടുമങ്ങാട് ബ്ലോക്ക് ഓഫിസ്, കഴക്കൂട്ടം – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ഹാൾ വെള്ളയമ്പലം. വട്ടിയൂർക്കാവ് – സെന്റ് മേരീസ് സ്‌കൂൾ പട്ടം.
തിരുവനന്തപുരം – പ്രിയദർശിനി ഹാൾ ഫോർട്ട്, വനശ്രീ ഓഡിറ്റോറിയം വഴുതക്കാട്, നേമം – തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളജ്, അരുവിക്കര – നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, പാറശാല – പാറശാല ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കാട്ടാക്കട – കാട്ടാക്കട ക്രിസ്ത്യൻ കോളജ്, കോവളം – നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, നെയ്യാറ്റിൻകര – ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, നെയ്യാറ്റിൻകര എന്നിവിടങ്ങളിലാണ് മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പരിശീലനം.
ഹരിത വിവാഹത്തിന് ജില്ലാ ശുചിത്വ മിഷന്റെ ആദരം
പരിസ്ഥിതിക്കും മനുഷ്യനും ഹാനികരമായ പ്ലാസ്റ്റിക്ക് പൂർണ്ണമായും ഒഴിവാക്കി ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് നടത്തിയ ഹരിത വിവാഹത്തിന് ജില്ലാ ശുചിത്വ മിഷന്റെ ആദരം. പൂജപ്പുര സ്വദേശി ഹരീഷ് വാസവനും വിദേശിയായ മരീസ റൈസുമാണ് ഇത്തരത്തിൽ വിവാഹിതരായത്. വധൂവരന്മാർക്ക് അസിസ്റ്റന്റ കളക്ടർ ജി. പ്രയങ്ക മെമന്റോ നൽകി. പ്ലാസ്റ്റിക്ക് പേപ്പർ ,കപ്പ്, അലങ്കാര വസ്തുക്കൾ എന്നിവ പൂർണ്ണമായും ഒഴിവാക്കി ലളിതമായ രീതിയിലാണ് കല്യാണം നടത്തിയത്.
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സി.പി.ഐ. സ്ഥാനാർഥി സി. ദിവാകരൻ നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച 
ഫോം 26ലെ പ്രധാന വിവരങ്ങൾ
പേര് – സി. ദിവാകരൻ
വിലാസം – ദീപം
ടി.സി. 43/258 (പഴയത്), (പുതിയത് ടി.സി. 61/2540 )
ഇ.ആർ.എ. 118, തോട്ടം, മണക്കാട്, തിരുവനന്തപുരം
കൈയിലുള്ള പണം – 5000 രൂപ
ഭാര്യയുടെ കൈവശമുള്ളത് – 25,000 രൂപ
കൃഷിഭൂമി – ഇല്ല
കാർഷികേതര ഭൂമി – മുട്ടത്തറ വില്ലേജിൽ രണ്ടിടങ്ങളിലായി 4.766 സെന്റും 5.50 സെന്റും
വാഹനം – ഇന്നോവ കാർ (14 ലക്ഷം രൂപ വിലമതിപ്പുള്ളത്)
ഭാര്യയുടെ പേരിൽ – ഹോണ്ട സിറ്റി കാർ (എട്ടു ലക്ഷം രൂപ വിലമതിപ്പുള്ളത്)
കൈവശമുള്ള സ്വർണം – 8 ഗ്രാമിന്റെ മോതിരം (25000 രൂപ വിലമതിപ്പുള്ളത്)
ഭാര്യയുടെ കൈവശമുള്ള സ്വർണം – 260 ഗ്രാം (ഏഴു ലക്ഷം രൂപ വിലമതിപ്പുള്ളത്)
ആകെ മൂവബിൾ അസറ്റ് – 20,47,891 രൂപ
ഭാര്യയുടെ പേരിലുള്ള ആകെ മൂവബിൾ അസറ്റ് – 25,59,054 രൂപ
ആകെ സെൽഫ് അക്വേഡ് അസറ്റ് – ഒമ്പതു ലക്ഷം രൂപ
ഭാര്യയുടെ പേരിലുള്ള ആകെ സെൽഫ് അക്വേഡ് അസറ്റ് – 35 ലക്ഷം രൂപ
ക്രിമിനൽ കേസുകൾ – 1 (സോളാർ സമരവുമായി ബന്ധപ്പെട്ടത്)
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സി.പി.ഐ(എം) 
സ്ഥാനാർഥി എ. സമ്പത്ത് നാമനിർദേശ പത്രികയ്‌ക്കൊപ്പം 
സമർപ്പിച്ച ഫോം 26ലെ പ്രധാന വിവരങ്ങൾ
പേര് – എ. സമ്പത്ത്
വിലാസം – ഗ്രേയ്‌സ് കോട്ടേജ്
ടി.സി. 15/1634
കെ. അനിരുദ്ധൻ റോഡ്
തൈക്കാട് പി.ഒ., തിരുവനന്തപുരം
കൈയിലുള്ള പണം – 40,000 രൂപ
ഭാര്യയുടെ കൈവശമുള്ളത് – 38,000 രൂപ
വാഹനം – ഇന്നോവ കാർ (13.58 ലക്ഷം രൂപ വിലമതിപ്പുള്ളത്)
ഭാര്യയുടെ പേരിൽ – ടാറ്റ ടിഗോർ കാർ (6.73എട്ടു ലക്ഷം രൂപ വിലമതിപ്പുള്ളത്)
കൈവശമുള്ള സ്വർണം – 8 ഗ്രാം (25000 രൂപ വിലമതിപ്പുള്ളത്)
ഭാര്യയുടെ കൈവശമുള്ള സ്വർണം – 200 ഗ്രാം സ്വർണം (6.25 ലക്ഷം രൂപ വിലമതിപ്പുള്ളത്)
ജംഗമ ആസ്തി – 27,39,608 രൂപ
ഭാര്യയുടെ പേരിലുള്ള ജംഗമ ആസ്തി – 24,09,080 രൂപ
ആശ്രിതന്റെ കൈവശം – 1,25,000 രൂപ
സ്ഥാവര വസ്തുക്കളുടെ ആകെ കമ്പോള മൂല്യം – 2,64,75,000 രൂപ
ഭാര്യയുടെ പേരിലുള്ള സ്ഥാവര വസ്തുക്കളുടെ ആകെ മൂല്യം – 67,00,000 രൂപ
ബാധ്യതകളുടെ ആകെ തുക – 22.48 ലക്ഷം രൂപ
ഭാര്യയുടെ പേരിലുള്ള ബാധ്യതകളുടെ ആകെ തുക – 13.63 ലക്ഷം
ക്രിമിനൽ കേസുകൾ – ഇല്ല

Leave a Reply

Your email address will not be published. Required fields are marked *