കേരള രാഷ്ട്രീയത്തിൽ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ല: കാനം

മലപ്പുറം : രാഹുൽഗാന്ധി യുഡിഎഫിന്റെ 20 സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണെന്നും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ രാഹുലിനു വലിയ പ്രത്യേകതയൊന്നുമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വയനാട്ടിൽ ഏകപക്ഷീയമായി പ്രചാരണം നടത്തിവരുന്ന പി.പി.സുനീറിന് ഒരു എതിരാളിയെ ലഭിച്ചുവെന്നതു സന്തോഷകരമാണ്.

നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാൻ വിശാല പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്ന രാഹുൽഗാന്ധി, ബിജെപിക്കു കെട്ടിവച്ച പണം നഷ്ടപ്പെട്ട വയനാട്ടില്‍ മല്‍സരിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല. പ്രതിപക്ഷ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ആൾക്ക് എങ്ങനെയാണു ദേശീയതലത്തിൽ നരേന്ദ്രമോദിക്കു ബദലുയർത്താനാകുക. തന്റെ മുഖ്യശത്രു ആരാണെന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും കാനം ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *