കനത്ത ചൂട്: ജാഗ്രതാ നിര്‍ദേശം ചൊവ്വാഴ്ച വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട്  ശമനമില്ലാതെ തുടരുന്നു. ചൂടിനെതിരെയുളള ജാഗ്രത നിര്‍ദ്ദേശം ചൊവ്വാഴ്ച വരെ നീട്ടി.

വരുംദിവങ്ങളില്‍ ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ ചൂട് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. താപ തീവ്രതയുടെ തോതും വരുംദിവസങ്ങളില്‍ ഉയര്‍ന്നേക്കും.

വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ഒരാഴ്ച കൂടി സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാനിരീക്ഷണകേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലകളിലെ സ്ഥിതി ഗതികള്‍ കലക്ടറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമുകള്‍ നിരീക്ഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *