രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിനെതിരായ നീക്കം: മുഖ്യമന്ത്രി

തിരുവനന്തപുരം:  രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം ഇടതുപക്ഷത്തിനെതിരായ നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരു വന്നാലും നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ ശ്രമിക്കും. വയനാട്ടിലെ സിപിഐ സ്ഥാനാർഥിയെ മാറ്റുന്ന കാര്യം ചർച്ചയിലില്ല. മികച്ച സ്ഥാനാർഥിയാണ് അവിടെ മൽസരിക്കുന്നതെന്നും അദ്ദേഹം പ്രചാരണരംഗത്ത് ഏറെ മുന്നേറിയെന്നും പിണറായി പറഞ്ഞു.  തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചു മൽസരിക്കാനാണെങ്കിൽ ബിജെപിക്കു ശക്തിയുള്ള മണ്ഡലങ്ങളിലായിരുന്നു രാഹുൽ സ്ഥാനാർഥിയാകേണ്ടിയിരുന്നത്. ബിജെപിക്ക് വയനാട് മണ്ഡലത്തിലെ സ്വാധീനം എത്രയെന്ന് എല്ലാവർക്കുമറിയാം. രാഹുലിനെ വയനാട് സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരു രഹസ്യചർച്ചയ്ക്കും താനോ സിപിഎം നേതാക്കളോ പോയിട്ടില്ല. പറയാനുള്ള കാര്യങ്ങൾ പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *