ഡ്രോൺ ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്

ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്റിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ് എന്നിവർ സംയുക്തമായി പ്രവർത്തിക്കണമെന്നും സംസ്ഥാനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നു. അതേസമയം, സുരക്ഷാ നിർദ്ദേശം നിലനിൽക്കെ തിരുവനന്തപുരത്ത് ഡ്രോണുകൾ പറന്നത് ഗുരുതര സുരക്ഷാവീഴ്‌ചയാണെന്നാണ് സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

 

Leave a Reply

Your email address will not be published. Required fields are marked *