പുൽവാമയിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ വീണ്ടും ഭീകരാക്രമണം. ഗ്രനേഡ് ആക്രമണമാണ് ഉണ്ടായത്. സംഭവത്തിൽ സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തെക്കൻ കാശ്‌മീരിലെ എസ്.ബി.ഐ ബ്രാഞ്ചിന് സമീപമായിരുന്നു ആക്രമണം. സംഭവത്തെ തുടർന്ന് പൊലീസും സി.ആർ.പി.എഫും സംയുക്തമായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *