വയനാട്ടില്‍ ഇനി അന്തിമതീരുമാനം അമിത്ഷായുടേത്: തുഷാര്‍

തൃശൂർ:  എൻഡിഎയുടെ വയനാട് സ്ഥാനാർഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി.

തുഷാർ വയനാട്ടിലേക്കു മാറിയേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. രാഹുൽ ഗാന്ധി മത്സരിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിഡിജെഎസ് സ്ഥാനാർഥി പൈലി വാത്യാട്ടിനെ പിൻവലിച്ച് തുഷാർ വയനാട്ടിലേക്കു കളംമാറ്റുന്നത്. രാഹുൽ മത്സരിക്കുന്നെങ്കിൽ വയനാട്ടിൽ കൂടുതൽ സ്വീകാര്യതയുള്ള സ്ഥാനാർഥിയെ നിർത്തണമെന്നു ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുഷാർ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് ബിജെപിക്കു വിട്ടുകൊടുക്കേണ്ടി വരുമെന്നു സൂചന നൽകിയതോടെയാണ് സീറ്റു മാറാൻ തുഷാർ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *