കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം: അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറുമെന്നു ടിക്കാറാം മീണ

തിരുവനന്തപുരം: കര്‍ഷകരുടെ വായ്പകള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31വരെ നീട്ടുന്നതിനുള്ള സര്‍ക്കാരിന്‍റെ അപേക്ഷ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറും. സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തൃപ്തികരമെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ (സിഇഒ) ടിക്കാറാം മീണ അറിയിച്ചു.

കർഷകരുടെ ദുരിതവും ദയനീയാവസ്ഥയും കണക്കിലെടുത്താണ് മൊറട്ടോറിയം നീട്ടാൻ മന്ത്രി സഭ തീരുമാനിച്ചതെന്നാണ് ചീഫ് സെക്രട്ടറി ടോം ജോസ് നൽകിയിരിക്കുന്ന വിശദീകരണം. കർഷകരുടെ പ്രശ്നങ്ങളും അതേ തുടർന്നുള്ള ആത്മഹത്യകളും മുൻകൂട്ടി കാണാവുന്നതല്ല. സാഹചര്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മൊറട്ടോറിയം നീട്ടാനുള്ള തീരുമാനം. ഇതു സംബന്ധിച്ച ഉത്തരവിറക്കാൻ അനുമതി നൽകണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *