മിസൈൽ പരീക്ഷണം ചാരവിമാനങ്ങൾ ഉപയോഗിച്ച് നിരീക്ഷിച്ചില്ല: യുഎസ്

വാഷിങ്ടൻ: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണം അമേരിക്ക ചാരവിമാനങ്ങൾ ഉപയോഗിച്ചു നീരിക്ഷിച്ചുവെന്ന റിപ്പോർട്ടുകൾ പെന്റഗൺ തളളി. ഇന്ത്യയുടെആദ്യ എ-സാറ്റ് മിസൈൽ പരീക്ഷണത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നതായി യുഎസ് വ്യക്തമാക്കി.  ഇന്ത്യയ്ക്കു സമീപമുള്ള ദ്വീപായ ഡീഗോ ഗാർസിയയിൽ നിന്നു ബംഗാൾ ഉൾക്കടൽ ഭാഗത്തേക്ക് തിരിച്ച യുഎസ് വിമാനം ആർസി–135 (USAF RC-135S 62-4128 CHAOS45) ഇന്ത്യയുടെ ആന്റി–സാറ്റലൈറ്റ് മിഷൻ ട്രാക്ക് ചെയ്തതെന്നായിരുന്നു റിപ്പോർട്ട്.  സൈനിക വ്യോമനീക്കങ്ങൾ നിരീക്ഷിക്കുന്ന എയർക്രാഫ്റ്റ് സ്പോട്‌സ് നടത്തിയ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. ഇന്ത്യയുമായി യുഎസിന് പരസ്പര സഹകരണവും സാമ്പത്തിക സഹകരണവും ഉറപ്പുവരുത്തുന്ന ശക്തമായ ബന്ധമാണ് ഉളളതെന്നു യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ലഫ്. കേണൽ ഡേവിഡ് ഡബ്ല്യൂ ഇസ്റ്റ് ബേൺ മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *