റവന്യു വകുപ്പ് 5% സേവനനിരക്ക് കൂട്ടി

തിരുവനന്തപുരം: പോക്ക് വരവ് അടക്കം വിവിധ ആവശ്യങ്ങൾക്കുള്ള സേവന നിരക്ക് റവന്യൂ വകുപ്പ് വർധിപ്പിച്ചു. ഇതു സംബന്ധിച്ച ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് വ്യാഴാഴ്ച പുറത്തിറങ്ങി. അ‍ഞ്ച് ശതമാനമാണ് നിരക്കുകൾ വർധിപ്പിച്ചത്. സംസ്ഥാനത്തിന്റെ സമഗ്ര പശ്ചാത്തല വികസനത്തിനും സാമ്പത്തിക സുസ്ഥിരതയ്ക്കും നികുതിയേതര വരുമാനം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണു റവന്യൂവകുപ്പിന്റെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *