പത്തനംതിട്ടയിൽ മത്സരിക്കും: പി.സി. ജോർജ്

കോട്ടയം : കോൺഗ്രസ് നേതാക്കൾ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചതിനാൽ പത്തനംതിട്ടയിൽ ജനപക്ഷ സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പി.സി. ജോർജ് എംഎൽഎ. ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇടപെട്ട് യുഡിഎഫ് മുന്നണിയുടെ ഭാഗമാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാനാർഥിത്വം പിൻവലിക്കുമെന്ന് അറിയിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കൾ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചു. ഇതോടെയാണു മത്സരിക്കാൻ തീരുമാനിച്ചത്. 26 ന് നടക്കുന്ന പാർട്ടി യോഗത്തിൽ ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *