ഇന്റർ കൊറിയൻ ലെയ്സൻ ഓഫിസിൽനിന്നു ഉത്തരകൊറിയ പിൻവാങ്ങി

സോൾ‌: ഇരു കൊറിയകളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു സ്ഥാപിച്ച ഇന്റർ കൊറിയൻ ലെയ്സൻ ഓഫിസിൽനിന്നു പിൻവാങ്ങി ഉത്തരകൊറിയ. ഇതോടെ കൊറിയകൾ തമ്മിലുള്ള ബന്ധത്തിൽ വീണ്ടും വിള്ളൽ വീഴുമോ എന്ന ആശങ്കയിലാണ് ലോകം. ഇരു കൊറിയകളും തമ്മിലുള്ള ചർച്ചകൾ സജീവമായ കഴിഞ്ഞ വർഷമാണ് ഓഫിസ് സ്ഥാപിക്കപ്പെട്ടത്. മടങ്ങിപ്പോകുന്ന കാര്യം ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥർ അറിയിച്ചതായി ദക്ഷിണ കൊറിയൻ പ്രതിനിധികൾ വെള്ളിയാഴ്ച വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *