മത്സരിക്കാനില്ല: മായാവതി

ലക്‌നൗ: ”സഖ്യം ശക്തമാണ്. എന്റെ സീറ്റ് ഞാൻ ഒഴിച്ചിടുന്നു. ഇനിയും മത്സരിക്കാമല്ലോ” -ബഹുജൻ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷ മായാവതി. ഈ വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഇന്നലെയാണ് മായാവതി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ബി.എസ്‌.പിയുടെയും സമാജ്‌വാദി പാർട്ടിയുടെയും സ്ഥാനാർത്ഥികൾക്കായി പ്രചാരണ വേദികളിൽ സജീവമായിരിക്കുമെന്നും മായാവതി അറിയിച്ചിട്ടുണ്ട്.

”മത്സരിക്കാനില്ല, എന്റെ തീരുമാനം പാർട്ടി അംഗീകരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ഭാവിയിൽ മത്സരിക്കാൻ തോന്നിയാൽ ഒരു സീറ്റ് കണ്ടെത്താൻ കഴിയും”- മായാവതി പറഞ്ഞു. ഉത്തർപ്രദേശിൽ ഇക്കുറി ബി.ജെ.പിയെ നേരിടാൻ എസ്.പിയുടെ കൈപിടിച്ചിരിക്കുകയാണ് മായാവതിയുടെ ബി.എസ്.പി. സഖ്യത്തിന് പരമാവധി സീറ്റുകളിൽ വിജയം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മായാവതി നേരത്തേ വ്യക്തമാക്കിയിരുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *