കോൺഗ്രസ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു: ബി.ജെ.പി

ന്യൂഡൽഹി: കേന്ദ്രനേതാക്കൾ കൈക്കൂലി വാങ്ങിയെന്ന് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ബി.ജെ.പി. “കോൺഗ്രസ് വ്യാജ രേഖയാണ് ഉയർത്തിക്കാട്ടുന്നത്. ഡയറിയിലെ കെെയ്പ്പട പരിശോധിക്കണം. ദുർബല ആരോപണം ആയതിനാലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി വാർത്താ സമ്മേളനത്തിൽ പങ്കെടുക്കുതിരുന്നെതെ”ന്നും ബി.ജെ.പി ആരോപിച്ചു

നേരത്തെ,​ ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള ബി.ജെ.പി കർണാടക അദ്ധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിൻ പുറത്തുവിട്ടത്. കർണാടക മുഖ്യമന്ത്രിയാവാൻ ബി.ജെ.പി കേന്ദ്രനേതൃത്വത്തിന് യെദ്യൂരപ്പ കൈക്കൂലി നൽകിയെന്നാണ് ആരോപണം.

​ യെദ്യൂരപ്പ 2008 – 09 കാലഘട്ടത്തിൽ ബി.ജെ.പി നേതാക്കൾക്കും ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി 1800 കോടിയിലേറെ രൂപ നൽകിയതായി വെളിപ്പെടുത്തിയ ഡയറിയിലെ കയ്യക്ഷരവും ഒപ്പും വ്യാജമെന്നും ബി.ജെ.പി ആരോപിച്ചു. യെദ്യുരപ്പയുടെ യഥാർത്ഥ കയ്യക്ഷരവും ഒപ്പും ഡയറിയുടെ ചിത്രങ്ങളും കർണാടക ബി.ജെ.പി ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടു. കോൺഗ്രസ്‌ പുറത്തുവിട്ട ഡയറി പേജിൽ ഉള്ളത് വ്യാജമെന്നും ബി.ജെ.പി ആരോപിക്കുന്നു

ബി.ജെ.പിക്കെതിരെ 1800 കോടിയുടെ കോഴ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ബി.ജെ.പി നേതാക്കൾക്ക് യെദ്യൂരപ്പ കോടികൾ കൈമാറി. പണം നൽകിയത് മുഖ്യമന്ത്രി പദം കിട്ടാനെന്ന് കോൺഗ്രസ് ആരോപിക്കുന്നത്. ആദായനികുതി വകുപ്പ് പിടിച്ചെടുത്ത ഡയറിയിലെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ജെയ്റ്റ്‍ലി, ഗഡ്കരി, രാജ്നാഥ് സിംഗ് എന്നിവർക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *