കേന്ദ്രം നിർബന്ധിച്ചാൽ മാത്രം താൻ മത്സരിക്കുമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം: ലോക്‌സഭ തിര‍‍ഞ്ഞെടുപ്പിൽ കേന്ദ്രം നിർബന്ധിക്കുകയാണെങ്കിൽ താൻ മത്സരിക്കുമെന്ന് നടൻ സുരേഷ് ഗോപി. സിനിമക്ക് ‌ഡേറ്ര് കൊടുത്തത് കൊണ്ട് മത്സരിക്കില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. എന്നാൽ കൊല്ലം സീറ്റിലേക്ക് മത്സരിക്കുവാൻ സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ടെന്ന വാർത്തയെ തുടർന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. നിലവിൽ ബി.ജെ.പിയുടെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി.

ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക ഇതുവരെ പൂർണമായിട്ടില്ല. എന്നാൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രനോ പി.എസ് ശ്രീധരൻ പിള്ളയോ ആണ് മത്സരിക്കാൻ സാദ്ധ്യത.എന്നാൽ ടോം വടക്കന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കാര്യങ്ങൾ പുറത്ത് വന്നിട്ടില്ല. ടോം വടക്കൻ മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് ബി.ജെ.പി കേന്ദ്രനേതൃത്വമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയും വ്യക്തമാക്കിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *