തമിഴ്നാട്ടിലെ 8 മണ്ഡലത്തിൽ ഡിഎംകെ, അണ്ണാ ഡിഎംകെ പോരാട്ടം

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും സഖ്യകക്ഷികളും പോരാടുന്ന മണ്ഡലങ്ങള്‍ പ്രഖ്യാപിച്ചു. അണ്ണാ ഡിഎംകെ 20 ലോക്സഭാ സീറ്റുകളിലാണു മത്സരിക്കുക. സൗത്ത് ചെന്നൈ, കാഞ്ചീപുരം, കരൂർ, ഈറോഡ്, തിരുവണ്ണാമലൈ, സേലം, നാമക്കൽ, തിരുപ്പൂർ, നീലഗിരി, പൊള്ളാച്ചി, കൃഷ്ണഗിരി, അരണി, പേരാമ്പലൂർ, ചിദംബരം, നാഗപട്ടണം, മയിലാടുംതുറൈ, മധുര, തേനി, തിരുവള്ളൂർ, തിരുനെൽവേലി തുടങ്ങിയ മണ്ഡലങ്ങളാണ് പട്ടികയിലുള്ളത്.

അഞ്ച് സീറ്റുകളാണ് ബിജെപിക്ക് നൽകിയത്. കന്യാകുമാരി, ശിവഗംഗ, കോയമ്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം എന്നിവ. ചെന്നൈ സെൻട്രൽ, ധർമപുരി, ആർക്കോണം, വെള്ളിയൂർപുരം, ദിണ്ടിഗൽ, ശ്രീപെരുമ്പത്തൂർ, കൂടല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിൽ പട്ടാളി മക്കൾ കക്ഷി മത്സരിക്കും.

വിരുദുനഗർ, കല്ലാകുറിച്ചി, തിരുച്ചി, ചെന്നൈ നോർത്ത്, മണ്ഡലങ്ങൾ ഡിഎംഡികെയ്ക്കും പുതുച്ചേരി മണ്ഡലം എൻ.ആർ.കോൺഗ്രസിനും നൽകാൻ ധാരണയായി. വെല്ലൂരിൽ പുതിയ നീതി കക്ഷിയും തഞ്ചാവൂരിൽ തമിഴ് മാനില കോൺഗ്രസ് (ടിഎംസി) മത്സരിക്കും. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണു സൂചന

എട്ടു സീറ്റുകളിലാണ് ഡിഎംകെ, അണ്ണാ ഡിഎംകെ പോരാട്ടം. മധുരയിലും കോയമ്പത്തൂരും സിപിഎമ്മിനെതിരെ യഥാക്രമം അണ്ണാ ഡിഎംകെയും ബിജെപിയും മത്സരിക്കും. സിപിഐ മത്സരിക്കുന്ന തിരൂപ്പൂരും നാഗപട്ടണത്തും അണ്ണാ ഡിഎംകെ എതിരാളികളാകും.

 

Leave a Reply

Your email address will not be published. Required fields are marked *