മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്ന് വീണ്ടും യുഎസ്

വാഷിങ്ടന്‍:  മസൂദ് അസഹ്‌റിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും ഇനിയും അങ്ങിനെ ചെയ്യാതിരിക്കുന്നത് മേഖലയിലെ സമാധാനത്തെയും സ്ഥിരതയെയും പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്ക. ഇതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ യുഎന്‍ രക്ഷാസമിതി യോഗം ചേരാനിരിക്കെയാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്. പ്രാദേശിക സ്ഥിരതയും സമാധാനവും കൈവരിക്കുന്നതു സംബന്ധിച്ച് അമേരിക്കയും ചൈനയും തമ്മില്‍ പരസ്പര ധാരണ പങ്കുവയ്ക്കുന്നുണ്ടെന്നും മസൂദ് അസഹ്‌റിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചില്ലെങ്കില്‍ ഈ ലക്ഷ്യം അട്ടിമറിക്കപ്പെടുമെന്നും യുഎസ് വിദേശകാര്യ ഉപവക്താവ് റോബര്‍ട്ട് പല്ലാഡിനൊ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *