മാണിയുമായി യോജിച്ചുപോകാനാകില്ലെന്ന് ജോസഫ്

തിരുവനന്തപുരം:  കേരള കോണ്‍ഗ്രസിലെ തര്‍ക്കപരിഹാരത്തിനു കോണ്‍ഗ്രസിനു മുന്നില്‍ ഉപാധികള്‍ വച്ച് പി.ജെ.ജോസഫ്. കെ.എം.മാണിയുമായും ജോസ് കെ.മാണിയുമായും കോണ്‍ഗ്രസ് ചര്‍ച്ചനടത്തി പ്രശ്നപരിഹാര ഫോര്‍മുല കണ്ടെത്തണമെന്ന് തിരുവനന്തപുരത്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജോസഫ് ആവശ്യപ്പെട്ടു. തല്‍ക്കാലം പാര്‍ട്ടിയില്‍ തുടരാം. പക്ഷേ, എപ്പോള്‍ പാര്‍ട്ടി വിടേണ്ട സാഹചര്യം വന്നാലും യുഡിഎഫില്‍ നില്‍ക്കാന്‍ ഇടം ലഭിക്കണം. കോട്ടയത്ത് സ്ഥാനാര്‍ഥി വിജയിച്ചില്ലെങ്കില്‍ തനിക്കൊപ്പമുള്ളവരെ കുറ്റപ്പെടുത്തരുതെന്നും പി.ജെ.ജോസഫ് ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *