ബിജെപി ജയിച്ചാൽ 24 മണിക്കൂറിനുള്ളിൽ സർക്കാർ : യെഡിയൂരപ്പ

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പിൽ 22 മണ്ഡലങ്ങളിൽ ജയിച്ചാൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ‌ കർണാടകയിൽ ബിജെപി അധികാരത്തിലെത്തുമെന്ന് സംസ്ഥാന അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ.  ധാർഷ്ട്യത്തോടെ പറയുന്നതല്ല ഇത്. വരുന്ന ലോക്സഭ തിര‍ഞ്ഞെടുപ്പിൽ 22 സീറ്റു ലഭിച്ചാല്‍ 24 മണിക്കൂറിനുള്ളിൽ കർണാടകയിൽ സർക്കാർ രൂപീകരിക്കും. കോൺഗ്രസിലെ 20 എംഎൽഎമാർ എച്ച്.ഡി.കുമാരസ്വാമിയെ അവരുടെ മുഖ്യമന്ത്രിയായി അംഗീകരിച്ചിട്ടില്ലെന്നും യെഡിയൂരപ്പ പറഞ്ഞു.

2014ൽ കർണാടകയിലെ 28 ൽ പതിനാറ് സീറ്റിലാണ് ബിജെപി ജയിച്ചത്. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 11 സീറ്റുമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *