യുവതീപ്രവേശം പ്രചാരണത്തിന് ഉപയോഗിക്കാം: മീണ

തിരുവനന്തപുരം∙ ശബരിമലയിലെ ആചാരം, വിശ്വാസം എന്നിവ സംബന്ധിച്ചു ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്താന്‍ കഴിയില്ലെന്നും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കുന്നതിനു തടസമില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ വ്യക്തമാക്കി. ഇതോടെ ശബരിമല യുവതീപ്രവേശന വിഷയം തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി.

മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ടീകാറാം മീണ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തിയാൽ കടുത്ത നടപടിയെടുക്കുമെന്ന് ഹരിതചട്ടം കർശനമായി നടപ്പിലാക്കുമെന്നും ടീകാറാം മീണ പറഞ്ഞു. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ടീകാറാം മീണ പറഞ്ഞു.

ശബരിമലയുടെയൊ അയ്യപ്പന്റെയൊ പേരോ ഫോട്ടോയോ വിഡിയോയോ ഉപയോഗിച്ചു പ്രചാരണം നടത്താനാകില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തില്‍ ആരാധനാലയങ്ങള്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉപയോഗിക്കാന്‍ കഴിയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിരീക്ഷിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് പരിശോധിച്ചു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തിരഞ്ഞെടുപ്പ് കമ്മിഷനാണു തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.

തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ‘മതപരമായ കാര്യങ്ങള്‍ ഉപയോഗിച്ചു പ്രചാരണം പാടില്ല. ഇക്കാര്യം പാലിക്കാനുള്ള ബാധ്യത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമലയെക്കുറിച്ച് എന്തു പറഞ്ഞാലും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകില്ല. യുവതീപ്രവേശന വിഷയം പറയാം. ജനങ്ങള്‍ക്കിടയില്‍ മതപരമായി ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പ്രചാരണമുണ്ടായാല്‍ നടപടി വരും’ – അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *