ആർ.മോഹനൻ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകംടാക്സ് കമ്മിഷണർ ആർ.മോഹനനെ നിയമിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നു കഴിഞ്ഞ ദിവസം രാജിവച്ച നളിനി നെറ്റോയുടെ സഹോദരനാണ്. ഇന്ത്യൻ റവന്യൂ സർവീസിൽ (ഐആർഎസ് ) ചേരുന്നതിനു മുമ്പ് റിസർവ് ബാങ്കിൽ ഓഫിസറായിരുന്നു ഇദ്ദേഹം. കോയമ്പത്തൂരിൽ ഇൻകംടാക്സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു. തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സീനിയർ കൺസൽറ്റന്റും സിഡിഎസിൽ വിസിറ്റിങ് ഫെലോയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *