ജില്ലയിൽ  വോട്ടർ സഹായ-വിജ്ഞാന കേന്ദ്രങ്ങൾ

വോട്ടർമാർക്ക് സഹായവുമായി ജില്ലയിൽ 
വോട്ടർ സഹായ-വിജ്ഞാന കേന്ദ്രങ്ങൾ
     തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർമാർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുന്നതിനും സഹായങ്ങൾ നൽകുന്നതിനും ജില്ലയിൽ വോട്ടർ സഹായ-വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തനം തുടങ്ങി. കുടപ്പനക്കുന്ന് കളക്ടറേറ്റിലും ജില്ലയിലെ ആറു താലൂക്ക് ഓഫീസുകളിലും വോട്ടർ സഹായ-വിജ്ഞാന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കൽ, പേരുചേർക്കൽ, പോളിംഗ് സ്റ്റേഷന്റെ വിവരങ്ങൾ തുടങ്ങി തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങൾക്കും ഇവിടെനിന്നും സഹായം ലഭിക്കും. വോട്ടർ സഹായ-വിജ്ഞാന കേന്ദ്രങ്ങൾ വഴി ലഭിക്കുന്ന സേവനങ്ങൾ ഫോണിലൂടെ ലഭ്യമാകാൻ 1950 എന്ന ടോൾഫ്രീ നമ്പരിലും ബന്ധപ്പെടാം.
     വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രങ്ങൾ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും ഈ സേവനങ്ങൾ ലഭിക്കും. കൂടാതെ സ്വന്തമായി ഇന്റർനെറ്റ് കണക്ഷനുള്ളവർക്ക് nvsp.in എന്ന വെബ്‌സൈറ്റിലൂടെയും വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിനും തിരുത്തൽ വരുത്തുന്നതിനുമുള്ള അപേക്ഷ നൽകാം.
രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയും
സർവീസ് സംഘടനകളുടേയുംയോഗം നാളെ(13 മാർച്ച്)
     ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കളക്ടറുമായ ഡോ. കെ. വാസുകി വിളിച്ചു ചേർക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നാളെ(13 മാർച്ച്) രാവിലെ 10ന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. ജില്ലയിലെ സർവീസ് സംഘടനകളുടെ യോഗം നാളെ (ഫെബ്രുവരി 13) രാവിലെ 11.30 നും കളക്ടറുടെ ചേംബറിൽ നടക്കും. എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സർവീസ് സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കണമെന്ന് കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *