രാജ്യം ഭരിക്കുന്നത് അംബാനിമാരും അദാനിമാരും: വിഎസ്

ആലപ്പുഴ: നരേന്ദ്ര മോദി വെറുമൊരു കമ്മിഷൻ ഏജന്റ് മാത്രമാണെന്നു ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ. അംബാനിമാരും അദാനിമാരുമാണ് രാജ്യം ഭരിക്കുന്നത്. തീവ്ര ഹിന്ദുത്വ ശക്തികളുടെ കളിപ്പാവയാണു പ്രധാനമന്ത്രി. നോട്ട് നിരോധനം പോലുള്ള നടപടികളിലൂടെ സാമ്പത്തിക രംഗം തകർന്നു. കർഷകരുടെയും തൊഴിലാളികളുടെയും നടുവൊടിച്ചു. അവർ സ്വാഭാവികമായും പ്രക്ഷോഭത്തിലാണ്. എൽഡിഎഫ് ലോക്സഭാ മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.

സൈനികരും അരക്ഷിതരാണ്. രാജ്യത്തിന്റെ സുരക്ഷ ശിഥിലമായി. അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ പേരിലാണ് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത്. റഫാൽ ഇടപാടിലെ അഴിമതി ഓരോന്നായി പുറത്തു വരുന്നു.ഈ സർക്കാരിനെ താഴെയിറക്കാൻ ഓരോ സംസ്ഥാനത്തും ഇടതുപക്ഷം തന്ത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. -വി.എസ്. പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *