അതിർത്തിക്കപ്പുറം ഇന്ത്യ നടത്തിയത് 3 ആക്രമണങ്ങൾ: രാജ്നാഥ് സിങ്

മംഗളൂരു: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യ മൂന്നു വട്ടം അതിർത്തി കടന്ന് ആക്രമണങ്ങൾ നടത്തിയതായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഉറി ഭീകരാക്രമണത്തിനു പിന്നാലെ സർജിക്കൽ സ്ട്രൈക്ക്, പുൽവാമ ആക്രമണത്തിനു ശേഷം ബാലാക്കോട്ടിലെ വ്യോമാക്രമണം എന്നിവയ്ക്കു പുറമേ മൂന്നാമതൊരു ആക്രമണം കൂടിയുണ്ടായിരുന്നെന്ന് രാജ്നാഥ് സിങ് പറഞ്ഞു. പക്ഷേ ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിൽ‌ മൂന്ന് തവണ നമ്മൾ അതിർത്തി കടന്നു വിജയകരമായി ആക്രമണങ്ങൾ നടത്തി. ഇതിൽ രണ്ടെണ്ണത്തിന്റെ വിവരങ്ങൾ നൽകാം. പക്ഷേ മൂന്നാമത്തേതു പറയാൻ സാധിക്കില്ല. ഉറിയിൽ പാക്കിസ്ഥാനിൽനിന്നുള്ള ഭീകരര്‍ നടത്തിയ ആക്രമണത്തിൽ നമ്മുടെ സൈനികർ വീരമൃത്യു വരിച്ചപ്പോൾ സൈന്യം പ്രതികരിച്ചു. പുൽവാമ ഭീകരാക്രമണത്തിനു ശേഷമായിരുന്നു അടുത്തത്. മൂന്നാമത്തേതിനെക്കുറിച്ച് എനിക്കു വെളിപ്പെടുത്താൻ സാധിക്കില്ല– മംഗളൂരുവിൽ നടന്ന റാലിയിൽ രാജ്നാഥ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *