ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തെ വിമർശിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി

ഗാസിയാബാദ്: ബാലാക്കോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലുണ്ടായ നാശനഷ്ട്ടത്തിനും മരണസംഖ്യയിലും വ്യക്തത ആവശ്യപ്പെടുന്നവരെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരക്കാർ പാക്കിസ്ഥാനെ പ്രീണിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു ഗാസിയബാദിൽ നടന്ന റാലിയിൽ നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം സ്ഥരീകരിച്ച് ആദ്യം ട്വീറ്റ് ചെയ്തത് പാക്കിസ്ഥാനാണ്. കേന്ദ്ര സർക്കാരിന് ആക്രമണത്തിന്റെ യാതൊരു ബഹുമതിയും ആവശ്യമില്ല. 130 കോടി ജനങ്ങളാണ് തന്റെ തെളിവെന്നു പ്രധാനമന്ത്രി പറഞ്ഞു.

2008–ൽ മുംബൈ ഭീകരാക്രമണത്തിനു ശേഷം നിലവിലുണ്ടായിരുന്ന സർക്കാർ ഒന്നും ചെയ്തില്ല. പുൽവാമയ്ക്കു ശേഷം താനും അതുപോലെ ചെയ്യാൻ ആയിരുന്നെങ്കിൽ ജനങ്ങൾ എന്തിനാണ് തന്നെ തിരഞ്ഞെടുത്തതെന്നു മോദി ചോദിച്ചു.രാജ്യത്തിന്റെ ഐക്യ അന്തരീക്ഷം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വെള്ളിയാഴ്ച കാൻപുരിൽ നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *