റഫാലിൽ മോദിക്കെതിരെ കേസെടുക്കണം: കടുപ്പിച്ച് രാഹുൽ

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നിർ‌ബന്ധമായും അന്വേഷണം വേണമെന്നു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. റഫാൽ ഇടപാടിൽ അഴിമതിയും ക്രമക്കേടും നടത്തിയ മോദിക്കെതിരെ കേസെടുക്കാനുള്ള സമയമായെന്നു കോൺഗ്രസ് പ്രസ്താവിച്ചതിന്റെ അടുത്തദിവസമാണു രാഹുൽ ഇങ്ങനെ പറഞ്ഞത്‌.

നിങ്ങൾ ആർക്കെതിരെ വേണമെങ്കിലും എന്തു നടപടിയും എടുത്തോളൂ. എന്നാൽ അതെല്ലാം പ്രധാനമന്ത്രിക്കുമേൽ കൂടി ചുമത്തണം. പ്രധാനമന്ത്രി വഴിവിട്ട് ഇടപെട്ടെന്നു സൂചിപ്പിക്കാനായി റഫാൽ കരാറിൽ മോദി ‘ബൈപാസ് സർജറി’ നടത്തിയെന്നാണു രാഹുൽ വിശേഷിപ്പിച്ചത്. ഈ സർക്കാർ വാഗ്ദാനം ചെയ്ത രണ്ടു കോടി തൊഴിൽ കാണാതായി. വിളകൾക്കു മികച്ച താങ്ങുവിലയെന്നു കർഷകരോടു പറഞ്ഞതും കാണാനില്ല. ചരക്ക് സേവന നികുതി കാരണം വ്യാപാരങ്ങളും കാണാതായി. ഇപ്പോഴിതാ റഫാൽ ഫയലുകളും കാണാതായിരിക്കുന്നു– രാഹുൽ പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *