15 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമരൂപം

തിരുവനന്തപുരം∙ 15 മണ്ഡലങ്ങളിലെ സിപിഎം സ്ഥാനാര്‍ഥിപട്ടികയ്ക്ക് അന്തിമരൂപമായി. പൊളിറ്റ് ബ്യൂറോയുടെ (പിബി) പരിശോധനയ്ക്കുശേഷം 9ന് പ്രഖ്യാപനമുണ്ടാകും. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തീരുമാനമായില്ല. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിനെ മത്സരിപ്പിക്കാനാണു സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നത്. പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയും അനുകൂല നിലപാടെടുത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ ഇന്നസെന്റിനെ തന്നെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം സംസ്ഥാന സമിതയില്‍ തീരുമാനം. ഇന്നസെന്റിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് നേരത്തേ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്നസെന്റിനെ തന്നെ കളത്തിലിറക്കാന്‍ സംസ്ഥാന സമിതി തീരുമാനിക്കുകയായിരുന്നു. കാസര്‍ഗോഡ് രണ്ട് പേരുടെ പേരുകള്‍ ഉയര്‍ന്നെങ്കിലും സതീഷ് ചന്ദ്രനെ മത്സരിപ്പിക്കാനാണ് തീരുമാനിച്ചത്. പത്തനംതിട്ടയില്‍ വീണാ ജോര്‍ജ് ആകും സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി.

ചാലക്കുടിയില്‍ ഇന്നസെന്റിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയാണ് എതിര്‍പ്പ് അറിയിച്ചത്. ഇത് തള്ളിക്കൊണ്ടാണ് ഇന്നസെന്റിനെ വീണ്ടും മത്സര രംഗത്തിറക്കാന്‍ സിപിഐഎം സംസ്ഥാന സമിതി തീരുമാനിച്ചത്. കാസര്‍ഗോഡ് സതീഷ് ചന്ദ്രന്റേയും എം വി ബാലകൃഷ്ണന്റേയും പേരുകളാണ് ഉയര്‍ന്നത്. എന്നാല്‍ സതീഷ് ചന്ദ്രനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി കരുണാകരന് പകരമാണ് സതീഷ് ചന്ദ്രന്‍ രംഗത്തിറങ്ങുക.

3 എംഎല്‍എമാര്‍ മത്സരരംഗത്തുണ്ടാകും. എ.എം. ആരിഫ് (ആലപ്പുഴ), എ. പ്രദീപ്കുമാര്‍ (കോഴിക്കോട്), വീണാ ജോര്‍ജ് (പത്തനംതിട്ട). നിലവിലുള്ള എംപിമാരില്‍ കാസര്‍ഗോഡ് എംപി പി. കരുണാകരന്‍ ഒഴികെയുള്ളവര്‍ മത്സരിക്കും. ഇന്നസന്റിന്റെ കാര്യത്തില്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയില്‍ ശക്തമായ എതിര്‍പ്പുണ്ടായെങ്കിലും മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. പി.കെ. ശ്രീമതി (കണ്ണൂര്‍), എ. സമ്പത്ത് (ആറ്റിങ്ങല്‍), പി.കെ. ബിജു (ആലത്തൂര്‍), എം.ബി. രാജേഷ് (പാലക്കാട്), ജോയ്സ് ജോര്‍ജ് (ഇടുക്കി) .

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. രാജീവ് എറണാകുളത്തും കെ.എന്‍. ബാലഗോപാല്‍ കൊല്ലത്തും ജനവിധി തേടും. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ വടകരയിലും ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ കോട്ടയത്തും മത്സരിക്കും. കാസര്‍ഗോഡ് രണ്ടുപേരുകളാണ് ഉയര്‍ന്നുവന്നത്. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണനും മുന്‍ ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രനും. സതീഷ് ചന്ദ്രനെയാണു സംസ്ഥാന സെക്രട്ടേറിയറ്റ് നിശ്ചയിച്ചിരിക്കുന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവിനെ മലപ്പുറത്ത് നിയോഗിച്ചു.

സിപിഐയുടെ സ്ഥാനാര്‍ഥി പട്ടികയിലും കാര്യമായ മാറ്റം ഉണ്ടാകാനിടയില്ല. സിപിഐയില്‍നിന്ന് 2 എംഎല്‍എമാരാണു മത്സരിക്കുന്നത്. തിരുവനന്തപുരത്ത് നെടുമങ്ങാട് എംഎല്‍എ സി.ദിവാകരനും മാവേലിക്കരയില്‍ അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാറും. വയനാട്ടില്‍ പി.പി. സുനീര്‍, തൃശൂരില്‍ രാജാജി മാത്യു തോമസ് എന്നിവരും മത്സരിക്കും

 

Leave a Reply

Your email address will not be published. Required fields are marked *