ബന്ധുനിയമന വിവാദം: ജലീലിനെതിരെ വിജിലന്‍സ് അന്വേഷണമില്ലെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ അന്വേഷണമില്ലെന്ന് സര്‍ക്കാര്‍. വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യം ഇല്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. വിഷയം സംബന്ധിച്ച് പികെ ഫിറോസ് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും സര്‍ക്കാര്‍ കൈക്കൊണ്ട നടപടി വ്യക്തമല്ലായിരുന്നു. ഫിറോസ് നല്‍കിയ പരാതി വിജിലന്‍സ് ബന്ധപ്പെട്ട വകുപ്പിന് അയച്ചെങ്കിലും വിഷയം അന്വേഷണം ആവശ്യമില്ലെന്നാണ് വകുപ്പിന്റെ നിലപാട്.

വിവരാകാശ പ്രകാരം പികെ ഫിറോസിന് ലഭിച്ച മറുപടിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. വിഷയത്തില്‍ പി.കെ ഫിറോസ് കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *