റാഫേൽ ഇടപാടിൽ നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ടെന്ന് രാഹുൽഗാന്ധി

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രോസിക്യൂട്ട് ചെയ്യാൻ തെളിവുണ്ടെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി. അഴിമതി മറയ്ക്കാനാണ് റാഫേൽ ഇടപാട് സംബന്ധിച്ച രേഖകൾ മോഷണം പോയെന്ന വാദം കേന്ദ്രം ഉയർത്തുന്നത്. അഴിമതിയുടെ തുടക്കവും ഒടുക്കവും നരേന്ദ്രമോദിയിലാണെന്നും രാഹുൽ ആരോപിച്ചു. റാഫേൽ ഇടപാടിൽ അഴിമതിയും അന്യായ പ്രവൃത്തിയുമാണു നടന്നിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു

 

Leave a Reply

Your email address will not be published. Required fields are marked *