സുനന്ദപുഷ്‌കറിന്റെ മരണം: ശശി തരൂരിനെതിരെ അര്‍ണബ് നല്‍കിയ അപേക്ഷ കോടതി തള്ളി

ന്യൂഡൽഹി : ശശി തരൂർ എംപിയുടെ ഹർജിയെ തുടർന്നു തനിക്കെതിരെ എഫ്ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദാക്കണം എന്നാവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകൻ അർണബ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയും നൽകിയ അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലാണു നടപടി. ഇതോടെ ഈ വിഷയത്തിൽ അർണബിനെതിരെ കേസെടുക്കാൻ സാഹചര്യമൊരുങ്ങി. സുനന്ദ പുഷ്‌കറിന്റെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ റിപ്പബ്ലിക് ടിവി പരസ്യപ്പെടുത്തിയതിനു തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ അര്‍ണാബിനെതിരെ കേസെടുക്കാന്‍ മെട്രോപൊലീറ്റൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഇമെയിൽ ഹാക്ക് ചെയ്തു രഹസ്യരേഖകള്‍ മോഷ്ടിച്ചെന്നാണു തരൂരിന്റെ ആരോപണം

Leave a Reply

Your email address will not be published. Required fields are marked *