അയോധ്യ കേസില്‍ ഉത്തരവ് വിധി പറയാന്‍ മാറ്റി

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തേടി സുപ്രീം കോടതി.  മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സന്നദ്ധത അറിയിച്ച് മുസ്ലീം സംഘടനകള്‍ക്കായി എത്തിയ രാജീവ് ധവാന്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് കക്ഷികളുടെ അനുമതി ആവശ്യമില്ലെന്നാണ് രാജീവ് ധവാന്‍ കോടതിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഹിന്ദു മഹാസഭ മധ്യസ്ഥ ചര്‍ച്ചയെ എതിര്‍ത്തു. ഉത്തരവ് വിധി പറയാന്‍ മാറ്റി.

ഉത്തരവ് ഇറക്കുന്നത് മുൻപ് ജനങ്ങളെ അറിയിക്കാൻ നോട്ടീസ് ഇറക്കണം എന്ന് ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിന് മറുപടിയായി മധ്യസ്ഥം നടക്കില്ല എന്നാണോ നിങ്ങൾ പറയുന്നത് എന്ന് കോടതി ചോദിച്ചു. മധ്യസ്ഥ ശ്രമം പാഴ്വേലയാണെന്നാണ് ഹിന്ദുമഹാ സഭയുടെ വാദം.  അയോധ്യ തർക്കം മതപരവും വൈകാരികവും ആയ വിഷയം ആണ്. കേവലം സ്വത്ത് തർക്കമല്ല എന്ന് കോടതി വ്യക്തമാക്കി. അന്തിമ വിധി വന്നാൽ കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴേ എന്തെകിലും ചെയ്യാൻ കഴിയൂ. അതിനാണ് ശ്രമമെന്നും ഭൂത കാലത്തിൽ കോടതിക്ക് നിയന്ത്രണം ഇല്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *