പുൽവാമ ഭീകരാക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയ്ക്ക് പങ്കില്ലെന്ന വാദവുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ് : പുൽവാമ ഭീകരാക്രമണത്തിൽ ജയ്ഷെ മുഹമ്മദ് ഭീകരസംഘടനയ്ക്ക് പങ്കില്ലെന്ന വാദവുമായി പാകിസ്ഥാൻ. പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി ബിബിസി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുൽവാമ ഭീകരാക്രമണം നടത്തിയത് ജയ്ഷെ മുഹമ്മദല്ലായെന്ന വാദമുന്നയിച്ചിരിക്കുന്നത്.

എന്നാൽ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നല്ലൊ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ഖുറേഷി തയ്യാറായില്ല. പുൽവാമ ഭീകരാക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ അതിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ കമാൻഡറായ അബ്ദുൽ റഷീദ് ഘാസിയാണ് സ്ഫോടനത്തിന്റെ സൂത്രധാരനെന്നും വ്യക്തമായിരുന്നു.

ഇത് മറച്ച് വച്ചാണ് പാകിസ്ഥാൻ സ്ഫോടനത്തിൽ ഭീകരസംഘടനയുടെ പങ്ക് നിഷേധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *