അയഞ്ഞെന്നു കരുതേണ്ടെന്ന് മാണി

കൊച്ചി:  കേരള കോൺഗ്രസ് നേതാക്കളുമായി ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു സീറ്റ് നൽകുന്ന കാര്യത്തില്‍ കോൺഗ്രസ് നേതൃത്വം നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. രണ്ടു സീറ്റുകൾ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് കോൺഗ്രസ് അറിയിച്ചു. പാര്‍ട്ടി അയഞ്ഞെന്നു കരുതേണ്ടെന്നും രമ്യമായ പരിഹാരമുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും കെ.എം.മാണി പറഞ്ഞു. ചൊവ്വാഴ്ച ആലുവയില്‍ സീറ്റു വിഭജനം സംബന്ധിച്ചു വീണ്ടും ചർച്ച നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

രണ്ടുസീറ്റ് വേണമെന്ന ആവശ്യത്തിലുറച്ചു നിൽക്കുകയാണ് കേരള കോണ്‍ഗ്രസ്.  പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്ന് പി.ജെ. ജോസഫ് ആവർത്തിച്ചു. പാർട്ടി ആവശ്യപ്പെട്ട മൂന്ന് സീറ്റുകളിൽ എവിടെയാണെങ്കിലും മത്സരിക്കും. കോൺഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ചകൾക്കായി എറണാകുളം ഗസ്റ്റ്ഹൗസിൽ എത്തിയപ്പോഴായിരുന്നു പി.ജെ.ജോസഫിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *