കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ചു യൂത്ത് കോണ്‍ഗ്രസിന്റ ധീര സ്മൃതിയാത്ര ആരംഭിച്ചു

കാസര്‍കോട് : കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും ചിതാഭസ്മവും വഹിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസിന്റ ധീര സ്മൃതിയാത്ര ആരംഭിച്ചു.

കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ശവകുടീരത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ചിതാഭസ്മം ഏറ്റുവാങ്ങി.കൃപേഷിന്റെയും ശരത്ത് ലാലിന്റെയും ബന്ധുക്കളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് കേശവ് ചന്ദ് യാദവും സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും ചേര്‍ന്നാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *