കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സി സോണ്‍ കലോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ എംഎസ്എഫ്-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായായിരുന്നു ഇന്ന് സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

പ്രവര്‍ത്തകരെ സര്‍വകലാശാല കവാടത്തില്‍ പൊലിസ് തടഞ്ഞതിനെ തുടര്‍ന്ന് കവാടത്തില്‍ സ്ഥാപിച്ചിരുന്ന സി സോണ്‍ പ്രവേശന ബോര്‍ഡ് തകര്‍ക്കുകയും കത്തിക്കുകയും ചെയതു. പ്രവര്‍ത്തകര്‍ സര്‍വകലാശാല ക്യാംപസിലേക്ക് കടന്നതോടെ പൊലിസ് ലാത്തി വീശുകയായിരുന്നു.  സര്‍വകലാശാലക്ക് പുറത്ത് സംഘടിച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *