കുളത്തിലെ ചെളിയിലാഴ്ന്ന് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

വർക്കല: കുളിക്കാനിറങ്ങുന്നതിനിടെ, കുളത്തിലെ ചെളിയിലാഴ്ന്ന് രണ്ട് സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. വർക്കല മുട്ടപ്പലം കോളനി പ്രിയവിലാസത്തിൽ ഷാൻ- പ്രീത ദമ്പതികളുടെ മകൻ പ്രജിത്ത് (9), ചരുവിള വീട്ടിൽ രതീഷിന്റെയും ശോഭയുടെയും മകൻ രാഹുൽ (8) എന്നിവരാണ് മരിച്ചത്.അയൽവാസികളായ ഇരുവരും സമീപത്തെ വട്ടപ്ലാമൂട് കോളനിയിലെ ഊറ്റുകുഴി കുളത്തിൽ കുളിക്കാൻ പോയതായിരുന്നു. കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് അയിരൂർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് വർക്കലയിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തി കുളത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുക്കുകയായിരുന്നു. മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മുട്ടപ്പലം ശ്രീനിവാസപുരം ഗവ.എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രജിത്ത്. ഇതേ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ് രാഹുൽ.

Leave a Reply

Your email address will not be published. Required fields are marked *