പാചക വാതക സിലിണ്ടറിന് വില കൂട്ടി

ന്യൂഡല്‍ഹി: പാചക വാതക സിലിണ്ടറിന് വില കൂട്ടി. സബ്‌സിഡിയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ 8 പൈസയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 42 രൂപ 50 പൈസയും വില കൂട്ടി.

ആഗോള വിപണിയിൽ ഇന്ധനവില വർധിച്ചതിനാലാണ് എൽപിജി സിലിണ്ടറിന്റെ വില കൂട്ടിയിരിക്കുന്നത്. ഇതോടെ ഡൽഹിയിൽ ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില യഥാക്രമം 495.61 രൂപയും 701.50 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *