കശ്മീരില്‍ വീണ്ടും വെടിവയ്പ്പ്; രണ്ടു ഭീകരരെ സൈന്യം വകവരുത്തി

ന്യൂഡല്‍ഹി:  ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള ഹന്ദ്വാര മേഖലയിൽ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ വകവരുത്തി. മൂന്നു ഭീകരരുണ്ടായിരുന്നെന്നാണ് സൂചന. നടപടിക്കിടെ ഒരു സൈനികനു പരുക്കേറ്റു. മൂന്നാമത്തെ ഭീകരനായി തിരച്ചിൽ തുടരുകയാണ്. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫുമാണ് രംഗത്തുള്ളത്.കശ്മീരിലെ കുപ്‌വാര ജില്ലയിലുള്ള ഹന്ദ്വാര മേഖലയിൽ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 2 ഭീകരരെ വകവരുത്തി. മൂന്നു ഭീകരരുണ്ടായിരുന്നെന്നാണ് സൂചന. നടപടിക്കിടെ ഒരു സൈനികനു പരുക്കേറ്റു. മൂന്നാമത്തെ ഭീകരനായി തിരച്ചിൽ തുടരുകയാണ്. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് ഭീകരർ ഒളിച്ചിരിക്കുന്ന വിവരം ലഭിച്ചത്. ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പൊലീസും സിആർപിഎഫുമാണ് രംഗത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *