പൂഞ്ചിൽ വീണ്ടും പാക്ക് വെടിവയ്പ്പ്; ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു
ശ്രീനഗർ∙ പൂഞ്ച് ജില്ലയിലെ കൃഷ്ണഘാട്ടിയിൽ പാക്കിസ്ഥാൻ വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ് ഉണ്ടായത്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. കൃഷ്ണഘാട്ടിയിൽ ഇന്നു രാവിലെയും പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചിരുന്നു. രാവിലെ ആറിനു തുടങ്ങിയ വെടിവയ്പ് ഒരു മണിക്കൂറോളം നീണ്ടു.