ഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ഒറ്റക്കെട്ടാണെന്നും ജനങ്ങൾ സർക്കാരിനെ വിശ്വസിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈന്യത്തിൽ പൂർണവിശ്വാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ടതു രാജ്യസുരക്ഷയാണ്. പിന്നോട്ടില്ല. ഇന്ത്യ ഒരുമിച്ചു ജീവിക്കും, ഒരുമിച്ചു വളരും, ഒരുമിച്ചു പോരാടും, ഒരുമിച്ചു ജയിക്കും– പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ അസ്ഥിരമാക്കുന്നതിനാണ് ശത്രു ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭീകരാക്രമണങ്ങളിലൂടെ നമ്മുടെ വളർച്ച ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. അവരുടെ പൈശാചിക ശ്രമങ്ങളെ ചെറുക്കാൻ ഇന്ത്യക്കാർ പാറപോലെ നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി ബൂത്ത് പ്രവർത്തകരുമായി വിഡിയോ കോൺഫറൻസ് വഴി സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *