പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ നാളെ ജമ്മു കശ്മീരിലെത്തും

ന്യൂഡൽഹി: പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമൻ വെള്ളിയാഴ്ച ജമ്മു കശ്മീരിലെത്തും. അതിർത്തിയിലെ സുരക്ഷാ കാര്യങ്ങൾ മന്ത്രി പരിശോധിക്കും. ഇന്ത്യ– പാക്കിസ്ഥാൻ അതിർത്തിയിലെ മേഖലകൾ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുമെന്നാണ് അറിയുന്നത്. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും പ്രതിരോധ മന്ത്രിയോടൊപ്പം കശ്മീരിലെത്തും. രാജ്യത്തെ കര, വ്യോമ, നാവിക സേനാ വിഭാഗങ്ങളുടെ തലവൻമാര്‍‌ പ്രതിരോധമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ സേനാമേധാവികൾ മന്ത്രിയുമായി ചർച്ച ചെയ്യും. വ്യാഴാഴ്ച വൈകിട്ടു കേന്ദ്ര മന്ത്രിസഭായോഗവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *