ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു

ന്യൂഡല്‍ഹി∙ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍ വ്യോമസേന വെടിവച്ചിട്ട പാക് പോര്‍വിമാനത്തിന്റെ ദൃശ്യങ്ങള്‍ എഎന്‍ഐ പുറത്തുവിട്ടു.പാക് വ്യോമസേനയുടെ എഫ്-16 വിമാനമാണ് ഇന്നലെ ഇന്ത്യന്‍ മിഗ് 21 വിമാനങ്ങള്‍ പിന്തുടര്‍ന്ന് വെടിവച്ചു വീഴ്ത്തിയത്. പാക്കിസ്ഥാന്റെ 7-വടക്കന്‍ ലൈറ്റ് ഇന്‍ഫന്‍ട്രി കമാന്‍ഡിംഗ് ഓഫിസര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *