ഇന്ത്യൻ വ്യോമാക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ബിജെപി – ആർ എസ് എസ് നീക്കമാണെന്ന് കോടിയേരി

തൊടുപുഴ: പാകിസ്ഥാനിലെ ഇന്ത്യൻ വ്യോമാക്രമണം, തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുൻപു യുദ്ധമുണ്ടാക്കി തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള ബിജെപി – ആർ എസ് എസ് നീക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

രാജ്യത്തു മുസ്​ലിം വിരോധം സൃഷ്ടിച്ചു വർഗീയ ധ്രൂവികരണത്തിനാണ് ആർഎസ്എസ് ശ്രമമെന്നും കോടിയേരി പറഞ്ഞു. കശ്മീർ പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു വേണ്ടത്,എന്നാൽ രാജ്യത്ത് യുദ്ധഭ്രാന്ത് ഉണ്ടാക്കാനാണ് ഈ ശ്രമമെന്നുമാണ് കോടിയേരി പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *