ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗര്‍:ഷോപ്പിയാനില്‍ സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഭീകരരുടെ താവളം സൈന്യം വളഞ്ഞു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം, നിയന്ത്രണ രേഖയില്‍ വീണ്ടും പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. ജമ്മുകാശ്മീരിലെ അമ്പതോളം സ്ഥലങ്ങളില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. പാക് ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു. ജമ്മു, രജൗറി, പൂഞ്ച് ജില്ലകളിലെ 55 ഗ്രാമങ്ങളിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായതോടെ ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു.

ആക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ പൂര്‍ണ്ണമ്മായും തകര്‍ന്നു. ഇന്ത്യയുടെ തിരിച്ചടിയില്‍ 11 പാക് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ തിരിച്ചടിയില്‍ പതറിയ പാകിസ്ഥാന്‍ ഒടുവില്‍ പിടിച്ചു നില്‍ക്കാനാകാതെ പിന്‍വാങ്ങുകയായിരുന്നു.

നിയന്ത്രണരേഖ കടന്ന് അതിര്‍ത്തിയിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തില്‍ അടി പതറിയ പാകിസ്ഥാന്‍ നിരന്തരം അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ സേനയുടെ പ്രത്യാക്രമണങ്ങളില്‍ നിലതെറ്റി പിന്മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *