അയോധ്യ കേസ്: മധ്യസ്ഥ ചർച്ച വേണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : അയോധ്യ കേസിൽ മധ്യസ്ഥ ചർച്ചകൾ വേണമെന്ന നിലപാടിൽ സുപ്രീംകോടതി. ചർച്ചയ്ക്കായി അവസാന അവസരം നൽകുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതിനായുള്ള ഉത്തരവ് മാർച്ച് അഞ്ചിനു നൽകും.

അയോധ്യ കേസ് സ്വത്ത് തര്‍ക്കമല്ലെന്നും ബന്ധങ്ങളിലെ മുറിവുണക്കുകയെന്നതാണു കോടതിക്കു വേണ്ടതെന്നും ബെഞ്ചിൽ അംഗമായ ജസ്റ്റിസ് എസ്.എ.ബോബ്ഡെ വ്യക്തമാക്കി. ഇക്കാര്യങ്ങൾ രഹസ്യ സ്വഭാവമുള്ളതായിരിക്കുമെന്നും മാധ്യമങ്ങളോടു വെളിപ്പെടുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *