കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്സുകളുടെ ചാര്‍ജ് തീര്‍ന്ന്‌ കന്നിയോട്ടം പെരുവഴിയിലാക്കി

എറണാകുളം: ചാർജ് ചെയ്യാൻ സാധിക്കാത്തതിനാൽ കെ.എസ്.ആർ.ടി.സി ഇലക്ട്രിക് ബസ്സുകളുടെ
കന്നിയോട്ടം പെരുവഴിയിലാക്കി. തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് പുറപ്പെട്ട എസി ഇലക്ട്രിക് ബസ് ചേർത്തലയിലെത്തിയപ്പോഴാണ് ചാർജ് തീർന്നത്. തൊട്ടുപിന്നാലെ ഇതേ റൂട്ടിലുള്ള മറ്റൊരു ബസ് വൈറ്റില വരെ എത്തിയെങ്കിലും ജംക്‌ഷനിൽവച്ച് ചാർജ് തീർന്നതോടെ ട്രിപ്പ് അവസാനിപ്പിച്ചു. ചേർത്തല ഡിപ്പോയിൽ ചാർജർ പോയിന്റ് ഇല്ല.

വേണ്ടത്ര ഒരുക്കങ്ങളില്ലാതെയാണു ബസ് സർവീസ് ആരംഭിച്ചതെന്നു ജീവനക്കാരിൽ നിന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഗതാഗതക്കുരുക്കുള്ള ദേശീയപാതയിലെ ജംഗ്ഷനുകൾ കടന്നു പോകുന്ന സമയത്ത് ബസ് എത്തിയില്ലെങ്കിൽ ബാറ്ററി ചാർജ് തീർന്നു പോകുമെന്ന് നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരിന്നു. തിരുവനന്തപുരത്ത് നിന്നും കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് അഞ്ച് ഇലക്ട്രിക് ബസ് സർവീസുകളാണ് തിങ്കളാഴ്ച മുതൽ കെ.എസ്.ആർ.ടി.സി ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *