വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല അദാനിക്ക് തന്നെയാവും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനു പിന്നാലെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതലയും ഇനി അദാനിക്ക് തന്നെയാവും. ഔദ്യോഗിക പ്രഖ്യാപനം 28ന്. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വന്തമാക്കാനുള്ളലേലത്തില്‍ അദാനി ഗ്രൂപ്പ് തന്നെയാണ് മുന്നില്‍. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, മംഗലാപുരം എന്നിവയും അദാനി ഗ്രൂപ്പിന്.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ലേലത്തില്‍ രണ്ടാമതെത്തിയത്. ജി.എം.ആര്‍. ഗ്രൂപ്പ് മൂന്നാമതും എത്തി. യഥാക്രമം 168 രൂപ, 135 രൂപ, 63 രൂപ എന്നിങ്ങനെയാണ് മൂന്ന് കമ്പനികളും ഒരു യാത്രക്കാരനു വേണ്ടി ചിലവഴിക്കുന്ന തുകയായി ലേലത്തില്‍ രേഖപ്പെടുത്തിയത്.
സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശമാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്കു നല്‍കുന്നത്. ഇതില്‍ അഞ്ചിലും അദാനി തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്. 10 കമ്പനികളില്‍ നിന്നായി ആകെ 32 അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *